രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായല്ല നോട്ട ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. 2014മുതല്‍ രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ട ഉപയോഗിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റുകളില്‍ നോട്ടയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും കമ്മിഷന് വിശദീകരിച്ചു. വരാനിരിക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പുകളിലും നോട്ടയെ ഉള്‍പ്പെടുത്തും. അതിനിടെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്കി. ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.
Advertisement