E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പ്രവാസികള്‍ക്ക്‌ പ്രോക്‌സി വോട്ട്‌: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡോ. ഷംഷീര്‍ വയലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dr-shamsheer-vayalil
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രവാസികള്‍ക്ക്‌ പ്രോക്‌സി വോട്ടിങ്ങിനുള്ള നിര്‍ദ്ദേശം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ച വിപിഎസ്‌ ഹെല്‍ത്ത്‌ കെയര്‍ എംഡിയും സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍. പ്രവാസികള്‍ക്ക്‌ വോട്ടവകാശം യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള ആദ്യപടിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ​

​സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്‌. പ്രവാസികള്‍ക്ക്‌ വോട്ടവകാശം യാഥാര്‍ഥ്യമാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരണം. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇത്‌ സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കു​ന്നു​​. ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാരിന്‌ മൂന്ന്‌ മാസത്തിനകം ഇത്‌ യാഥാര്‍ഥ്യമാക്കാന്‍ ക​ഴിയും​​.​ 

പ്രവാസികളേറെയും കേരളം, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌. സര്‍ക്കാര്‍ തീരുമാനം ഈ സംസ്ഥാനങ്ങളിലെ ​തി​​രഞ്ഞെടുപ്പില്‍ ​പ്രതിഫലിക്കും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ്‌ കണക്ക്‌. സര്‍ക്കാര്‍ തീരുമാനം വോട്ടര്‍പട്ടികയില്‍ പേരുള്ള 60 ലക്ഷം പ്രവാസികള്‍ക്ക്‌ ഗുണകരമാകുമെന്നും 15 വര്‍ഷം മുമ്പ്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ വിഷയം ഏറ്റെടുത്ത ഡോ. ഷംഷീര്‍ പറഞ്ഞു. വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയാത്തത്‌ കാരണം പ്രവാസികളുടെ പ്രശ്‌നങ്ങളോട്‌ രാഷ്ട്രീയക്കാര്‍ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചുപോരുന്നതെന്നും അദ്ദേഹം പറഞ്ഞു.