അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഇനിയും അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്. ജി.എസ്.ടി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവ്. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന രാഷ്ട്രീയവും ഭരണപരവുമായ തീരുമാനമാണു വേണ്ടത്. നികുതി ഉയര്‍ത്തിയതുകൊണ്ട് ഇവരെ തടയാനാവില്ല. സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടെന്നതും വി.എസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Advertisement