അഫ്ഗാനിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. അറുപതിലേറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റു. നിരവധിപേരുടെ നില അതീവഗുരുതരമായി തുടരുന്നു.
ഒരാള്‍ തോക്കുമായി പ്രാര്‍ഥനയ്ക്കിടെ പള്ളിക്കകത്ത് കയറി വെടിവയ്ക്കുകയും മറ്റൊരാള്‍ ചാവേറായി ഉഗ്രസ്ഫോടനം നടത്തുകയുമായിരുന്നു. ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ചാവേറും പളളിയില്‍ കയറി വെടിവയ്ച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഷിയാ വിഭാഗക്കാര്‍ ഏറെയുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. ഈ വര്‍ഷം മാത്രം ഇതുവരെ 1700 പേരാണ് വിവിധ സ്ഫോടനങ്ങളിലായി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്