ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന ബംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ ആദായനികുതി റെയ്ഡ്. ആര്.പി.എഫിന്റെ സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. എം.എല്‍.എമാര്‍ക്ക് സംരക്ഷണം ഒരുക്കിയ കര്‍ണാകട വൈദ്യുതിമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. ഗുജറാത്ത് എം.എല്‍.എമാരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏല്പിച്ചിരിക്കുന്നത് ശിവകുമാറിനെയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ ബി.ജെ.പി പണം വാഗ്ദാനം ചെയ്ത് ബി.െജ.പി ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് ബംഗളൂരുവിലേക്ക് മാറ്റിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇനി ആറു ദിവസം മാത്രമാണ് ബാക്കി
Advertisement