കേരളത്തിലേക്കുള്ള മഅദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും. മറുപടി ലഭിച്ചശേഷം തുടര്‍നടപടിയെന്ന് പിണറായി വിജയന് ഉറപ്പുനല്‍കിയതായി പൂന്തുറ സിറാജ് അറിയിച്ചു.
കേരളത്തിലേക്കുള്ള മഅദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി മുഖ്യമന്ത്രിയെകണ്ട് ആവശ്യപ്പെട്ടു. മഅദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കണമെന്നാണ് പിഡിപിയുടെ ആവശ്യം.