വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എം.എൽ.എയെ മദ്യശാല വിരുദ്ധ സമരത്തിന്റെ പേരിലും റിമാൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ മദ്യശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചതിനാണ് കേസ്. പതിനാല് ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. മൂന്നര മാസം മുൻപ് നടന്ന സംഘർഷത്തിൽ , വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാന്ഡഡിലായതിന് പിന്നാലെയാണ് കേസെടുത്തിരുന്നത്. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിൻസെന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വിധി പറയാനായി ഏഴാം തീയതിലേക്ക് മാറ്റി. കേസിൽ വാദം പൂർത്തിയായി.
Advertisement