സമാധാന ചർച്ചകൾക്ക് ശേഷവും തിരുവനന്തപുരം കാട്ടാക്കടയിൽ രാഷ്ട്രീയ അക്രമം. സി.ഐ.ടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം. ഫ്രാൻസിസിന്റെ വീട്ടിലേക്ക് രാത്രി പെട്രോള്‍ ബോംബെറിഞ്ഞു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ഫ്രാന്‍സിസിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്നലെ വൈകിട്ട് പിന്‍വലിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
Advertisement