തേക്കടി വനത്തില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ ഇറ്റാലിയന്‍ വനിതയ്ക്ക് വീണ് പരുക്കേറ്റു. ട്രക്കിങ്ങിനിടെയാണ് സംഭവം. യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റിലിയില്‍ നിന്ന്ുള്ള അന്റോണിയോയ്ക്കാണ് പരുക്കേറ്റത്. രാവിലെ മൂന്ന് സുഹൃത്തുക്കളോടും വനംവകുപ്പ് വാച്ചറോടുമൊപ്പമാണ് ഇവര്‍ ട്രക്കിങ്ങിന് പോയത്. വിനോദസഞ്ചാരത്തിനിടെയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയെ കണ്ടതോടെ സഞ്ചാരികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിതിടെയാണ് അന്റോണിയോയ്ക്ക് പരുക്കേറ്റത്.
Advertisement