അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി. വൈറ്റ്ഹൗസ് വ്യത്തങ്ങളാണ് ആന്റണി സ്കറാമൂച്ചിനെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോണ്‍ കെല്ലിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നിയമനം ലഭിച്ച് പത്തുദിവസം പൂര്‍ത്തിയാകുമ്പോഴാണ് പുറത്താക്കല്‍ നടപടി. എന്നാല്‍ പുതുതായി ചുമതലയേറ്റ കെല്ലിക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ വേണ്ടി അദ്ദേഹം രാജിവച്ചതാണെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന വിശദീകരണം. നേരത്തെ ആഭ്യന്തരസെക്രട്ടറിയായിരുന്ന ജോണ്‍ എഫ്.കെല്ലി ഇന്നലെയാണ് ചീഫ് ഒാഫ് സ്റ്റാഫ് പദവി ഏറ്റെടുത്തത്