ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണാ ഹെരാത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആര്.അശ്വിന് രണ്ടാം സ്ഥാനത്തുമെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ രണ്ടാം സ്ഥാനത്തും അശ്വിന് മൂന്നാം സ്ഥാനത്തുമെത്തി. നാലാമതുള്ള ചേതേശ്വര്‍ പൂജാരയാണ് ഏറ്റവും മികച്ച റാങ്കിങ്ങുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്. സ്റ്റീവ് സ്മിത്ത് ഒന്നാമതുള്ള ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് വിരാട് കോഹ്ലി.
Advertisement