രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ച് രണ്ടു തവണ റിപ്പോർട്ട് തേടിയെങ്കിലും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം 17 നും 24നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്. സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളെക്കുറിച്ചും സംഘർഷങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെക്കുറിച്ചുമാണ് വിശദീകരണം തേടിയത്. മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ക്രമസമാധാന പാലനം ഭരണഘടനാപ്രകാരം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മറുപടിയിൽ പറയുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകിയിരുന്നു.
Advertisement