തിരുവനന്തപുരം കിഴക്കേക്കോട്ട ട്രഷറിയില്‍ മുടങ്ങിയ സര്‍വീസ് പെന്ഷന് വിതരണം അല്പംമുന്പ് പുനഃസ്ഥാപിച്ചു. കംപ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ കാരണമാണ് പെന്ഷന് വിതരണം മുടങ്ങിയത്. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്നാണ് താല്കാലിക പരിഹാരമുണ്ടായത്. രോഗികളും പ്രായാധിക്യമുള്ളവരുമായ ആയിരങ്ങൾ ആറുമണിക്കൂറിലേറെയാണ് ദുരിതമനുഭവിച്ചത്. കംപ്യൂട്ടർ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ റജിസ്റ്ററിൽ എഴുതിവച്ചാണ് പെൻഷൻ വിതരണം തുടങ്ങിയത്.
Advertisement