E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

തല്‍ക്കാലം കേരളത്തിലേക്കില്ലെന്ന് അബ്ദുല്‍ നാസര്‍ മഅദനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തല്‍ക്കാലം കേരളത്തിലേക്കില്ലെന്ന് അബ്ദുല്‍ നാസര്‍ മഅദനി. സുരക്ഷാചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നകാര്യം ആലോചിച്ച് തീരുമാനിക്കും അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷക്കായി  15 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക താങ്ങാനാവില്ലന്ന് മഅദനിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. യാത്രയുടെ മുഴുവന്‍ സുരക്ഷാച്ചെലവും മഅദനി വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 

രണ്ട് എ സി പിമാര്‍ അടക്കം 19 ഉദ്യോഗസ്ഥരെയാണ്  കേരളയാത്രയില്‍ മഅദനിയുടെ സുരക്ഷാചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണം, താമസം, ബത്ത എന്നിവയക്കായി പന്ത്രണ്ടര  ലക്ഷം രൂപയും ജി എസ് ടി  ഇനത്തില്‍ രണ്ടരലക്ഷം രൂപയും സര്‍ക്കാരിന് നല്‍കണം. ഇതിനുപുറമേ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും മഅദനി വഹിക്കണം. എന്നാല്‍ ഇത്രയും തുക താങ്ങാനാവില്ലന്ന് മഅദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. 

രോഗബാധിതയായ മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാന്‍ ഒാഗസ്റ്റ് ഒന്നുമുതല്‍ ഏഴ് വരെ കേരളത്തില്‍ തങ്ങാന്‍ മഅദനിക്ക് എന്‍ ഐ എ കോടതി സമയം അനുവദിച്ചിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴു മുതല്‍ 14 വരെ സുപ്രീം കോടതിയും അനുമതി നല്‍കി. ഒസുരക്ഷാച്ചെലവ് മുഴുവന്‍ മഅദനി വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ യാത്രയുടെ വിശദവിവരങ്ങളും മഅദനിയുടെ അഭിഭാഷകന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് സമര്‍പ്പിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :