മിസോറം ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പ് താൽക്കാലികമായി നിർത്തിവച്ചു. ലോട്ടറി വിതരണക്കാർക്കെതിരെ സംസ്ഥാനത്ത് പൊലീസ് കേസെടുത്തതാണ് കാരണം. ഏഴാം തീയതി നടക്കാനിരുന്ന ആദ്യത്തെ നറുക്കെടുപ്പും ഉപേക്ഷിച്ചു. കേരളം-മിസോറം സർക്കാർ തല ചർച്ചകൾക്കുശേഷമേ ലോട്ടറി നടത്തിപ്പ് സംബന്ധിച്ച് ഇനി തീരുമാനമുണ്ടാകൂ. നിലവിൽ കൈമാറിയ രേഖകൾ പ്രകാരം ലോട്ടറി വിൽപന അനുവദിക്കാനാവില്ലെന്ന് കേരളം അറിയിച്ചിട്ടുണ്ട്. കൂടുതൽ രേഖകൾ ഹാജരാക്കാൻ സംസ്ഥാന ജി.എസ്.ടി വകുപ്പ് 15 ദിവസം കൂടി അനുവദിച്ചു.
Advertisement