ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഗോള്‍ ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമായ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കും. അസുഖം ഭേദമായെന്നും ചണ്ഡിമല്‍ പരിശീലനം ആരംഭിച്ചെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മാനെജര്‍ അറിയിച്ചു. അതേസമയം ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയെ നയിച്ച രംഗണാ ഹെരാത്ത് കൊളംബോയില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. കൈവിരലിനേറ്റ പരുക്ക ഭേദമാകായിട്ടില്ലെന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ കൊളംബോയിലാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്.
Advertisement