ആക്രമിക്കപ്പെട്ട നടിയുടെ പേരു പരാമർശിച്ച് ഫെയ്സ്ബുക്കിൽ എഴുതിയതിന്റെ പേരില്‍ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നടൻ അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒഴിവാക്കുന്നതില്‍ എതിർപ്പില്ലെന്നുള്ള നടിയുടെ സത്യവാങ്മൂലം ഒപ്പം നൽകിയിട്ടുണ്ട്. താനും അജുവും സുഹൃത്തുക്കളാണെന്നും, പേര് പരാമർശിച്ചത് ദുരുദ്ദേശ്യപരമല്ല എന്നുമാണ് നടി അറിയിക്കുന്നത്.
അറസ്റ്റിന് മുൻപ് ദിലീപിന് പിന്തുണ അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നടിയുടെ പേര് പരാമർശിച്ചത്. കേസ് റജിസ്റ്റർ ചെയ്ത കളമശേരി പൊലീസ് അജുവിനെ ചോദ്യം ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഉപയോഗിച്ച ഫോണ്‍ കസ്റ്റഡിയിൽ വാങ്ങി പരിശോധനക്കും അയച്ചു. അറസ്റ്റിനുള്ള സാധ്യതയും നിലനിൽക്കെയാണ് അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്.