മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയില്‍ നടക്കുന്ന വിവാഹത്തിലും തുടര്‍ചടങ്ങുകളിലും പങ്കെടുക്കാന്‍ എട്ടുമുതല്‍ ഇരുപതാം തീയതിവരെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവാദം അനുവദിക്കണമെന്നാണ് ആവശ്യം.
അമ്മയെ കാണാനും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീംകോടതി നേരത്തേ അനുമതി നല്കിയ കാര്യം ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു എന്‍.ഐ.എ.കോടതി നീതി നിഷേധിച്ചുവെന്നും മഅദ്നിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബെംഗളൂരു വിട്ട് പുറത്തുപോകരുതെന്ന വ്യവസ്ഥയോടെയാണ് മഅദ്നിക്ക് എന്‍.ഐ.ഐ കോടതി ജാമ്യം അനുവദിച്ചിരുന്നത്.