അമ്മയെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ജിഷ്ണുക്കേസ് പ്രതി പി.കൃഷ്ണദാസ് സമർപ്പിച്ച അപേക്ഷ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. രോഗബാധിതയായ അമ്മയെ കാണാൻ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആവശ്യം. ഇന്നുതന്നെ വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, വെളളിയാഴ്ച കേസ് പരിഗണിക്കാൻ തീരുമാനിച്ചു. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Advertisement