സ്വാശ്രയ മെഡിക്കല്‍ ഫീസ് തര്‍ക്കം ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി വരുന്നതുവരെ മെഡിക്കല്‍ പ്രവേശനം നടത്താന്‍ പാടില്ല. അടുത്തമാസം ഏഴിന് ഹര്‍ജികളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പ് കല്പിക്കണമെന്നും ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാനസര്‍ക്കാരിന്റെ ഏകീകൃത ഫീസ് നിരക്ക് ശരിവച്ച ഹൈക്കോടതിയുടെ ഇടക്കാലഉത്തരവിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഓഗസ്റ്റ് എട്ട് മുതല്‍ പത്തൊന്‍പത് വരെയാണ് കൗണ്‍സിലിങ് അടക്കം പ്രവേശന നടപടികള്‍ നിശ്ചയിച്ചിരിക്കുന്നത്. എം.ബി.ബി.എസ് സീറ്റിന് അഞ്ചുലക്ഷവും എന്‍.ആര്.ഐ സീറ്റിന് ഇരുപത് ലക്ഷം രൂപയുമാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.