ബിഹാറിലെ മഹാസഖ്യം തകര്‍ത്ത നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു മുന്‍ ദേശീയ അധ്യക്ഷന്‍ ശരദ് യാദവ്. നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് അംഗീകരിക്കുന്നില്ലെന്ന് ശരദ് യാദവ് പറഞ്ഞു. ബിഹാറിലെ ജനവിധിയെ മറികടക്കുന്നതാണ് നിതീഷിന്റെ തീരുമാനം. ആര്.ജെ.ഡി, കോണ്‍ഗ്രസ് മഹാസഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചശേഷം ആദ്യമായാണ് ശരദ് യാദവ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നിതീഷിനെ എതിര്‍ക്കുന്ന നേതാക്കളുടെ യോഗം ശരദ് യാദവ് നേരത്തേ വിളിച്ചുചേര്‍ത്തിരുന്നു.
Advertisement