അങ്കമാലി കൊരട്ടി േദശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് നിസാര പരുക്ക്. മുന്നിൽ പോയ ലോറി ബ്രേക്കിട്ടപ്പോൾ മന്ത്രിയുടെ വാഹനം ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇതോടെ പിറകെയത്തിയ എസ്കോർട്ട് വാഹനം മന്ത്രിയുടെ കാറിന് പിന്നിലിടിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ലോറിയടക്കം നാല് വാഹനങ്ങളാണ് ദേശീയപാതയിൽ കൂട്ടിയിടിച്ചത്. മന്ത്രിയെ പിന്നീട് പൊലീസ് വാഹനത്തിൽ ആലുവ ഗസ്റ്റ്്ഹൗസിലെത്തിച്ചു. പിന്നീട് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയി.
Advertisement