ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ അവസരം നൽകാത്തതുമായി ബന്ധപ്പെട്ട് പി.യു ചിത്ര സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പി.യു ചിത്രയെ ചാംപ്യൻഷിപ്പിൽ മത്സരിപ്പിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സിലക്ഷന് നടപടികൾ പൂർത്തീകരിച്ചതിനാൽ ചിത്രക്ക് അവസരം നൽകാൻ കഴിയില്ലെന്ന് ഇന്ത്യൻ അത്്ലറ്റിക് ഫെഡറേഷൻ ഹൈക്കോടതിയെ അറിയിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.
Advertisement