ഇന്നലെ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശ്രീകാര്യത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് നഗരത്തിലൂടെ വിലാപയാത്രയായിട്ടാണ് മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചത്. മൃതദേഹം കടന്നുപോയവഴിയിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ കല്ലേറുണ്ടായി. ഒരു ഇരുചക്രവാഹനം അഗ്നിക്കിരയാക്കി.
Advertisement