ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.സംസ്കാരം വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ വച്ചു നടക്കും.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വിലാപയാത്ര കണക്കിലെടുത്ത് തലസ്ഥാനം കനത്ത കാവലില്‍. രാഷ്ട്രീയനേതാക്കളോട് കരുതല്‍ പാലിക്കാന്‍ പൊലീസ് നിര്‍ദേശം. സിപിഎം, ബിജെപി ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രത നിർദേശം നല്കി.