ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി കായിക താരം പി.യു.ചിത്രയെ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി മാനിക്കണമെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയോട് (എഎഫ്ഐ) കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കരുതെന്നും ചിത്രയ്ക്ക് വൈൽഡ് കാർഡ് എൻട്രി അനുവദിക്കണമെന്നും കേന്ദ്രമന്ത്രി എഎഫ്ഐ പ്രസിഡന്റ് അതിൽ സുമവാർവാലയോട് ആവശ്യപ്പെട്ടു. ചിത്ര വൈൽഡ് കാർഡ് എൻട്രി അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.
Advertisement