പി.യു. ചിത്രയ്ക്ക് ലോകമീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കത്ത് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാൻ വേണ്ടി മാത്രമാണ്. വേണ്ടസമയത്ത് കേന്ദ്രം ഇടപെട്ടില്ല, ഇപ്പോഴത്തെ നീക്കത്തില്‍ ആത്മാര്‍ത്ഥതയില്ല എന്നും മന്ത്രി അറിയിച്ചു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലോകഅത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി.യു.ചിത്രയെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ, ഇന്റര്‍ നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക് ഫെഡറേഷനു കത്തയക്കും. കേരള ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഫെഡറേഷന്റെ വാദം കേട്ടിട്ടല്ല ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയതെന്ന് ഫെഡറേഷന് പ്രസിഡന്റ് അദില്‍ സുമരിവാല അറിയിച്ചു.