കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് ദുരുപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മര്‍ദനം സംബന്ധിച്ച പരാതികളില്‍ ഒരിക്കലും മൃദുസമീപനം ഉണ്ടാകില്ല. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമം നടപ്പാക്കണം, ലോക്കപ് മര്‍ദനവും മൂന്നാംമുറയും വേണ്ട എന്നും പൊലീസിനോട് മുഖ്യമന്ത്രിയുടെ നിർദേശം.
പ്രമാദമായ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കാം എന്നും പിണറായി വിജയൻ വ്യക്തമാക്കി.