ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് പാലക്കാട് ശ്രീകൃഷ്ണപുരം കിഴിയേടത്ത് കെ.സി. നാരായണന്റെ ഭാര്യയും സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ് റിട്ട. അധ്യാപികയുമായ ഷീലാ നാരായണൻ (61) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 11.30ന് ശ്രീകൃഷ്ണപുരത്തെ തറവാട്ടുവളപ്പിൽ. പാലക്കാട് പാറശേരി പെരിന്തലക്കാട്ട് പ്രഫ. പി.എൻ. നമ്പൂതിരിയുടെയും കുറുമാപ്പള്ളി ഉമാദേവി അന്തർജനത്തിന്റെയും മകളാണ്.
മക്കൾ: പ്രിയത (ബോസ്റ്റൺ), പ്രേഷിത (അബുദാബി). മരുമക്കൾ: കോട്ടയം തലയാറ്റുംപള്ളി ദീപക് പരമേശ്വരൻ (വൈസ് പ്രസിഡന്റ്, കോഗ്നിസന്റ്സ്, ബോസ്റ്റൺ), തൃശൂർ ചേർപ്പ് പഴയിടത്ത് സജി വാസുദേവൻ (ഫിനാൻസ് ഡയറക്ടർ, വിപിഎസ് ഹെൽത്ത് കെയർ, അബുദാബി). സഹോദരങ്ങൾ: ഡോ. പി.എൻ. സുവർണ (റാൻബാക്സി, ബെംഗളുരു), പി.എൻ. സത്യജിത്ത് (അധ്യാപകൻ, പെരിങ്ങോട് യുപിഎസ്). മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് റീത്ത് സമർപ്പിച്ചു.
Advertisement