റിയോ ഒളിംപിക്സില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഡപ്യൂട്ടി കലക്ടറായി നിയമിച്ചു. അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നിയമന ഉത്തരവ് കൈമാറി. നേരത്തേ സംംസ്ഥാനസര്ക്കാര് സിന്ധുവിന് മൂന്നുകോടി രൂപയും അമരാവതിയില്‍ വീടുവയ്ക്കാന്‍ സ്ഥലവും നല്‍കിയിരുന്നു. ഉന്നത പദവിയിലെ നിയമനത്തിന് സിന്ധു നന്ദിപറഞ്ഞു. തന്റെ ആദ്യപരിഗണന സ്പോര്ട്സില്ത്തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു
Advertisement