ഡി.എം.കെ പ്രവര്‍ത്തകരുടെ തടാക പുനരുദ്ധാരണ യജ്ഞം വിലയിരുത്താനെത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിലെ കച്ചറയാല് തടാകം സന്ദര്‍ശിക്കാനുള്ള സ്റ്റാലിന്റെ യാത്ര കോയമ്പത്തൂര്‍ കണിയൂരില് വച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ യാത്ര തുടരാന്‍ ശ്രമിച്ച സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാട്ടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നടത്തുന്ന മനുഷ്യച്ചങ്ങല വൈകുന്നേരം സേലത്ത് സ്റ്റാലിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അറസ്റ്റ്.
Advertisement