പ്രമുഖ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ . ആയിരക്കണക്കിന് വിശ്വാസികളാണ് അനുഗ്രഹം തേടി ഭരണങ്ങാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ ഉൾപ്പെടയുള്ള സഭാ പിതാക്കൻമാർ വിശുദ്ധ കുർബാന അർപ്പിച്ചു. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ ഏഴേകാലിന് തീർഥാടന കേന്ദ്രത്തിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചിരിക്കും. പത്തുമണിയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
Advertisement