അനധികൃത സാമ്പത്തിക ഇടപാടുകളില്ലെന്ന് റിമി ടോമി. ഉണ്ടെങ്കില്‍ ആദായനികുതി പരിശോധനയില്‍ കണ്ടെത്തിയേനെയെന്നും രണ്ട് അമേരിക്കന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും റിമി ടോമി മനോരമ ന്യൂസിനോട് പറഞ്ഞു. നികുതി അടയ്ക്കുന്നതില്‍ മാത്രമാണ് വീഴ്ച വരുത്തിയതെന്നും ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും റിമി വ്യക്തമാക്കി. റിമിക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും റിമി ടോമി പ്രതികരിച്ചു.
Advertisement