ഇന്നലെ രാജിവച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ എൻഡിഎയുടെ പിന്തുണയോടെയാണു ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ രൂപീകരണം മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി ഉപമുഖ്യമന്ത്രിയായി. ഗവർണറുടെ ചുമതലയുള്ള കേസരി നാഥ് ത്രിപാഠി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാളെ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും. ബിഹാറിന്റെ പുരോഗതിക്കുവേണ്ടിയാണ് ബിജെപിയുമായി സഹകരിക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Advertisement