ഹൈദരാബാദ് ലഹരിയിടപാടു കേസിൽ തെലുങ്ക് നടി മുമൈദ് ഖാൻ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈദരാബാദിൽ നിന്ന് പിടിയിലായ ലഹരിമാഫിയ സംഘത്തിൽ നിന്നാണ് സിനിമ താരങ്ങളുടെ ലഹരിഇടപാട് സംബഡിച്ചു വിവരം ലഭിച്ചത്. തെലുങ്ക് സൂപ്പർസ്റ്റാർ രവി തേജ ഉൾപ്പടെ 12 താരങ്ങൾക്കു പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചിരുന്നു. സംവിധായകൻ പുരി ജഗനാഥ്, ചാർമി കൗർ ഉൾപ്പെടെ നാലുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസ്സ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മോമിത് ഖാൻ പ്രത്യേക അനുമതി വാങ്ങിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ബിഗ് ബോസ്സ് നിയമം അനുസരിച്ചു റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായാൽ മാത്രമേ ചിത്രീകരണം നടക്കുന്നിടത്തു നിന്ന് മത്സരാർത്ഥികൾക്ക് പുറത്തുപോകാൻ കഴിയൂ.
Advertisement