E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഭൂമി കൈയ്യേറ്റം: ദിലീപിന്‍റെ കരുമാലൂരിലെ ഭൂമിയും ഡി സിനിമാസിന്‍റെ ഭൂമിയും ഇന്ന് അളക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി ഇന്നു വീണ്ടും അളക്കും. പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണിത്. സിനിമാ തിയറ്ററിന്റെ അതേസര്‍വേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കും. ദിലീപിന് വേണ്ടി ഡി സിനിമാസിന്റെ മാനേജര്‍ സര്‍വേയ്ക്കു ഹാജരാകും. ഏഴു സ്വകാര്യ വ്യക്തികളോടും സര്‍വേയ്ക്കു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലാണ് റീ സര്‍വേ നടപടികള്‍. ഇന്നു രാവിലെ പതിനൊന്നരയ്ക്കാകും സര്‍വേ തുടങ്ങുക. 

നടന്‍ ദിലീപ് എറണാകുളം കരുമാലൂരില്‍ കയ്യേറിയെന്ന് ആരോപണമുയര്‍ന്ന ഭൂമി റവന്യു വകുപ്പ് ഇന്ന് അളന്ന് തിട്ടപ്പെടുത്തും. പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രി‍ഡ്ജിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലം ദിലീപ് കയ്യേറിയെന്നാണ് ആക്ഷേപം. അതേസമയം നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. 

കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് ഒരേക്കറിലേറെ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്നാണ് പരാതി. കരുമാലൂര്‍ പഞ്ചായത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് തീരുമാനിച്ചത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാവും ഭൂമി അളക്കുക. എട്ടുവര്‍ഷം മുമ്പാണ് ദിലീപിന്‍റെയും ,ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും േപരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. 

ഇതിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലമാണ് കയ്യേറിയത്. ഇതിനിടെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് ആദ്യ ചോദ്യം ചെയ്യലില്‍ പ്രതീഷ് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് നിലപാട്. അവ്യക്തത ഒഴിവാക്കാനാണ് വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :