ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യു.ചിത്ര സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രശ്നത്തില്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. മതിയായ യോഗ്യതയുണ്ടായിട്ടും അകാരണമായി തന്നെ ടീമില്‍ നിന്നൊഴിവാക്കിയെന്നാണ് ചിത്രയുടെ പരാതി. ടീം ഒഫീഷ്യലുകള്‍ക്ക് പങ്കെടുക്കാന്‍ വേണ്ടി ചിത്രയെ ഒഴിവാക്കിയെന്ന വാദവും കോടതിയില്‍ ഉയരും. എന്നാല്‍ ചിത്രയ്ക്ക് ലോക അത്ലറ്റിക് ഫെഡറേഷന് നിശ്ചയിച്ച യോഗ്യത ഇല്ലാത്തതിനാലാണ് ടീമില്‍ നിന്നൊഴിവാക്കിയതെന്ന വിശദീകരണമാവും ഫെഡറേഷന് കോടതിയിലും ആവര്‍ത്തിക്കുക.
Advertisement