ഏഷ്യന്‍ ചാംപ്യന്‍ പി.യു.ചിത്രയെ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. യോഗ്യതാമാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും നാളെ അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കായികഫെഡറേഷനുകളുടെ പ്രവര്‍ത്തനഫണ്ട് എവിടെനിന്നെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് കായികസംഘടനകളില്‍ ഇടപെടാന്‍ കഴിയുമോയെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
Advertisement