ദിലീപ് കയ്യേറിയെന്ന് ആരോപണം ഉയര്‍ന്ന പറവൂര്‍ കരുമാലൂരിലെയും ചാലക്കുടി ഡി സിനിമാസിന്റെ ഭൂമിയുംഅളന്ന് തിട്ടപ്പെടുത്താനുളള നടപടി റവന്യു വകുപ്പ് തുടങ്ങി. കരുമാലൂരില്‍ വില്ലേജ് ഓഫിസറുടെയും താലൂക്ക്് സര്‍വേയറുടെയും നേതൃത്വത്തിലാണ് നടപടികള്‍ നടക്കുന്നത്. സ്ഥലം പൂര്‍ണമായി അളന്നശേഷമേ കയ്യേറ്റം സ്ഥിരീകരിക്കാനാകൂവെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രിജിനോട് ചേര്‍ന്ന് ഒരേക്കറോളം ഭൂമി കയ്യേറിയെന്നാണ് ആരോപണം. സ്ഥലത്തെ മുഴുവന്‍ കയ്യേറ്റങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി,ജെ,പിയും രംഗത്തെത്തി. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്ദിലീപിന്റെ ഭൂമിയിലെ ചുറ്റുമതില്‍ പൊളിക്കാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.
Advertisement