E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ സ്മരണാര്‍ഥം രാമേശ്വരത്ത് നിര്‍മ്മിച്ച സ്മാരകം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്മാരകം ഒരുക്കിയിരിക്കുന്നത്. 

ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന് ജന്മനാട്ടില്‍ ഉയര്‍ന്ന സ്മാരകം അക്ഷരാഥത്തില്‍ അദ്ദേഹത്തോടുള്ള ആദരവിന്‍റെ ആഴം വിളിച്ചോതുന്നതാണ്. തമിഴ്നാട്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനൂറിലധികം തൊളിലാളികളുടെ പ്രയത്നമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്മാരകം പൂര്‍ത്തിയാകാന്‍ കാരണം. പതിനാറുകോടി രൂപയാണ് ചെലവ്. വലിയ നാല് അറകളുണ്ട് കടല്‍ത്തീരത്തുള്ള ഈ സ്മാരകത്തില്‍. ചുവരുകളില്‍ നിറയെ കലാമിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു.ചുറ്റിലും മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചു.കുംബാംഗങ്ങളടക്കം കഴിഞ്ഞദിവസം പ്രാര്‍ഥനയ്ക്കെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കും. അതേ മുഹൂര്‍ത്തത്തില്‍, കലാമിനോടുള്ള ആദരസൂചകമായി പുറത്തിറക്കിയ "കലാം സലാം" എന്ന ഗാനം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി അന്‍പത് ലക്ഷം വിദ്യാര്‍ഥികള്‍ ആലപിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാമേശ്വരത്ത് ഒരുക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :