ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ രാജ്യത്ത് തിരികെയെത്തി. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് ടീമിന്റെ ആദ്യസംഘം വിമാനമിറങ്ങിയത്. ജുലന് ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, ശിഖ പാണ്ഡെ, പൂനം റൗട്ട്, ദീപ്തി ശര്‍മ, സ്മൃതി മന്ദന, സുഷ്മ വെര്‍മ എന്നിവര്‍ക്ക് ബിസിസിഐ ഭാരവാഹികളും മുംബൈയിലെ ക്രിക്കറ്റ് ആരാധകരുംചേർന്ന് സ്വീകരണമൊരുക്കി. ബാക്കി ടീമംഗങ്ങളും രാവിലെ തന്നെ എത്തുമെന്നാണ് സൂചന. നേരത്തെ, ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും, രണ്ടാംസ്ഥാനത്ത് എത്തിയ ടീമിന് മികച്ച അഭിനന്ദനങ്ങളാണ് ലഭിച്ചത്. ടീമംഗങ്ങള്‍ക്ക് ബി.സി.സി.ഐ മുംബൈയില്‍ ഇന്ന് സ്വീകരണം നല്‍കും. ഓരോ ടീം അംഗത്തിനും 50ലക്ഷം രൂപവീതം പാരിതോഷികം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Advertisement