സംസ്ഥാന സര്‍ക്കാരിനെതിരെ വി.എസ്. അച്യുതാനന്ദന് ഉന്നയിച്ചത് അടക്കമുള്ള വിമര്‍ശനങ്ങള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. പല വിഷയങ്ങളിലും സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിച്ചെന്നും ഇടത് സര്‍ക്കാരിന് യോചിക്കാത്ത തീരുമാനങ്ങളെടുത്തുവെന്നും വി.എസ്. കേന്ദ്രകമ്മിറ്റിക്ക് കുറിപ്പ് നല്‍കിയിരുന്നു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജി.എസ്.ടി, സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് വി.എസിന്റെ കുറിപ്പ്. ഇതിനിടെ രാജ്യസഭാ സീറ്റിലേക്ക് പൊതുസമ്മതനെ മല്‍സരിപ്പിക്കണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തു.
Advertisement