പി.യു.ചിത്രയ്ക്ക് ലോകചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നിഷേധിച്ച നടപടിയെ ന്യായീകരിച്ച് പി.ടി.ഉഷ. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമുണ്ടെങ്കിലും ചിത്ര റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. സ്ഥിരതയില്ലായ്മയാണ് ചിത്രയുടെ മറ്റൊരും പ്രശ്നമെന്നും ഉഷ പറഞ്ഞു. യോഗ്യതയില്ലാത്ത ആരെയും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാറില്ല. മലയാളി എന്ന നിലയിലല്ല നിരീക്ഷക എന്ന നിലയ്ക്കാണ് സിലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
Advertisement