കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ ( വ്യാഴം) അടച്ചിടും. വിതരണ വ്യവസ്ഥകളിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇരുപത്തിനാലുമണിക്കൂർ സമരം. ഓയിൽ കമ്പനി ഉദ്യോഗസ്ഥരും ടാങ്കർ ലോറി തൊഴിലാളി യൂണിയൻ പ്രതിനിധികളും കൂടിയുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം ജില്ലയിലെ ചില പമ്പുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. തൊഴിലാളി യൂണിയനുകളുടെ സമ്മർദത്തിന് വഴങ്ങിയുള്ള ഒായിൽ കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Advertisement