തിരുവനന്തപുരം ബാലരാമപുരത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുവിഭാഗവുംപരസ്പരം ഏറ്റുമുട്ടി. രൂക്ഷമായ കല്ലേറിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
അതേസമയം എം.വിൻസന്റ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ബാലരാമപുരത്ത് രാപ്പകൽ സമരം തുടങ്ങി. വിൻസന്റ് സ്ഥാനത്ത് തുടരുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസും പ്രതിഷേധവുമായി എൽഡിഎഫും സമരം തുടങ്ങിയിരിക്കുന്നതിനാൽ ബാലരാമപുരത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.