ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. തീരുമാനം ബിജെപി എം.എല്‍.എമാരുടെ യോഗത്തിലാണ്. ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് ബി.െജ.പി കേന്ദ്രനേതൃത്വം.
അതേസമയം, മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആര്‍ജെഡി ജെഡിയു തര്‍ക്കങ്ങള്‍ക്കിടെയാണ് നാടകീയമായി നിതീഷ് കുമാറിന്റെ നീക്കം. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങി ലാലു കുടുംബത്തിലെ അംഗങ്ങള്‍ക്കു നേരേയുള്ള അഴിമതിക്കേസുകളില്‍ നിതീഷ് അതൃപ്തനായിരുന്നു. അഴിമതിയുമായി വിട്ടുവീഴ്ച്ചചെയ്യാന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ കെ.സി ത്രിപാഠിക്ക് രാജിക്കത്ത് നല്‍കിയശേഷം നിതീഷ് കുമാര്‍ പറഞ്ഞു.