സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തിയത്. പൊതുതാല്പര്യത്തിനല്ല, സ്വകാര്യതയ്ക്കാണ് മുന്‍തൂക്കം നല്കുന്നതെങ്കില് ആധാര്‍ പിന്‍വലിക്കാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാബെഞ്ചാണ് ആധാറിനെതിരെയുളള ഹര്‍ജികള്‍ പരിഗണിച്ചത്.
Advertisement