മുംബൈ ഗാട്ട്കോപ്പറിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഒമ്പതുപേരെ രക്ഷപെടുത്തിയെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും, പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം ഇന്നും തുടരുകയാണ്. ഇന്നലെ രാവിലെയാണ് നാലുനിലകളുള്ള കെട്ടിടം നിലംപതിച്ചത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിനു വഴിവച്ചത്.
Advertisement