കോഴിക്കോട് മെഡിക്കൽ കോളജിലെ ജലവിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. വെള്ളം കിട്ടാത്തതിനെത്തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം മനോരമ ന്യൂസിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകിയത്. കേടായ പൈപ്പുകൾ മാറ്റി നിലവിൽ ഭാഗികമായി ജലവിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുൻപായി ജലവിതരണ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Advertisement