തൃശൂര്‍ മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് കാണാതായ അഞ്ചു പെണ്‍കുട്ടികളേയും കണ്ടെത്തി. രാവിലെ ആറരയോടെയാണ് ഇവരെ കാണാതായത്. പൊലീസിന്റെ അന്വേഷണത്തില്‍ ആദ്യം മൂന്നു പേരെ കണ്ടെത്തിയത് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. ഒരു കുട്ടിയെ ചാലക്കുടി ബസ് സ്റ്റാന്‍ഡിലും മറ്റൊരു കുട്ടിയെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. ബാലാശ്രമത്തില്‍ താമസിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങിയെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.
Advertisement